ഇന്ത്യ ഓസ്‌ട്രേലിയയിൽ വൈറ്റ്‌ബോൾ പരമ്പരയ്ക്കായി പര്യടനം നടത്തും

MARCH 31, 2025, 7:56 AM

2025-26 സീസണിൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ വൈറ്റ്‌ബോൾ പരമ്പരയ്ക്കായി പര്യടനം നടത്തും. ഒക്ടോബർ 19 മുതൽ നവംബർ 8 വരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും.

എട്ട് വേദികളിലായി ഇന്ത്യ മത്സരിക്കുന്ന പരമ്പരകളുടെ ഷെഡ്യൂൾ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.

ഏകദിന പരമ്പര ഒക്ടോബർ 19ന് പെർത്തിൽ ആരംഭിക്കും. തുടർന്ന് അഡ്‌ലെയ്ഡിലും (ഒക്ടോബർ 23) സിഡ്‌നിയിലും (ഒക്ടോബർ 25) മത്സരങ്ങൾ നടക്കും. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ഒക്ടോബർ 29 ന് കാൻബറയിൽ ആരംഭിക്കും, തുടർന്ന് മെൽബൺ, ഹൊബാർട്ട്, ഗോൾഡ് കോസ്റ്റ്, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും.

vachakam
vachakam
vachakam

അതേസമയം, ഇന്ത്യൻ വനിതാ ടീം 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരവും അടങ്ങുന്ന പരമ്പരയ്ക്കായി ഓസ്‌ട്രേലിയ സന്ദർശിക്കും. മാർച്ച് 6 മുതൽ 9 വരെ പെർത്തിലെ WACA യിൽ നടക്കുന്ന വനിതാ ടെസ്റ്റ് ഡേ നൈറ്റ് മത്സരമായിരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam