മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് സെമിഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവർ ബൗണ്മത്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെമി ഉറപ്പിച്ചത്.
തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡെടുക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ഹാളണ്ടിനായില്ല. 21-ാം മിനിറ്റിൽ എവാനിൽസണിലൂടെ ബൗണ്മത്ത് ലീഡ് എടുത്തു. ആദ്യ പകുതിയിലുടനീളം ആ ലീഡ് തുടർന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൽട്ടി പാഴാക്കിയതിന് പകരമായി 49-ാം മിനിട്ടിൽ സമനില ഗോൾ നേടിക്കൊണ്ട് ഹാളണ്ട് തിരിച്ചുവരവ് നടത്തി. 63-ാം മിനിട്ടിൽ മർമോഷ് സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു.
മാഞ്ചസ്റ്റർ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ്, ക്രിസ്റ്റൽ പാലസ്്, ആസ്റ്റർ വില്ല എന്നിവരാണ് സെമിഫൈനലിൽ ഉള്ളത്. സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ഫോറസ്റ്റിനെയും, ആസ്റ്റൺ വില്ല ക്രിസ്റ്റൽ പാലസിനേയും നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്