ദീപിക കുമാരിക്കും പാർത്ഥ് സലൂങ്കയ്്ക്കും ലോകകപ്പ് ആർച്ചറിയിൽ വെങ്കലം

MAY 12, 2025, 4:03 AM

ഷാംഗ്ഹായ് : ഇന്ത്യൻ വനിതാ താരം ദീപിക കുമാരിക്കും യുവ പുരുഷ താരം പാർത്ഥ് സലൂങ്കയ്ക്കും ഷാംഗ്ഹായ്‌യിൽ നടക്കുന്ന ലോകകപ്പ് ആർച്ചറിയിൽ വെങ്കലം.

വ്യക്തിഗത റിക്കർവ് ഇനത്തിൽ ദീപിക വെങ്കലത്തിനായുള്ള മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വർണമെഡലിസ്റ്റ് കാംഗ് ചേയുംഗിനെ 7-3നാണ് തോൽപ്പിച്ചത്. റിക്കർവ് ഇനത്തിലെ ഇന്ത്യയുടെ ഈവർഷത്തെ ആദ്യ ലോകകപ്പ് മെഡലും ദീപികയുടെ കരിയറിലെ 12-ാമത്തെ മെഡലുമാണിത്. 

ഫ്രാൻസിന്റെ ഒളിമ്പിക് മെഡലിസ്റ്റ് ബാപ്റ്റിസ്റ്റ് അഡിസിനെ തോൽപ്പിച്ചാണ് പാർത്ഥ് കരിയറിലെ ആദ്യ ലോകകപ്പ് മെഡൽ നേടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam