ടോമാസ് സൂചെക്കിന്റെയും ബോവന്റെയും ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഹാമിന് 2-0ന്റെ വിജയം. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ദയനീയമായ പ്രീമിയർ ലീഗ് ഫോം തുടർന്നു. ഈ തോൽവിയോടെ യുണൈറ്റഡ് ലീഗിൽ 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അമാദ് ഡിയാലോയും ബ്രൂണോ ഫെർണാണ്ടസും തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും 26-ാം മിനിറ്റിൽ വെസ്റ്റ് ഹാം ആണ് ആദ്യ ഗോൾ നേടിയത്. ആരോൺ വാൻബിസാക്കയും മുഹമ്മദ് കുഡൂസും ചേർന്നുള്ള മുന്നേറ്റം സൂചെക്ക് വലയിലേക്ക് തിരിച്ചുവിട്ടു.
രണ്ടാം പകുതിയിൽ റെഡ് ഡെവിൾസിന്റെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. 57 -ാം മിനിറ്റിൽ മാനുവൽ ഉഗാർതെയുടെ ഒരു പിഴവ് വെസ്റ്റ് ഹാമിന്റെ രണ്ടാം ഗോളിന് വഴിവച്ചു. കുദുസും വാൻബിസാക്കയും ചേർന്ന് ബോവന് അവസരം ഒരുക്കിക്കൊടുത്തു, ബോവൻ ബയൻഡിറിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
ഗാർണാച്ചോ, എറിക്സൺ, മഗ്വയർ എന്നിവരെ ഇറക്കിയ റൂബൻ അമോറിമിന്റെ മാറ്റങ്ങൾ ടീമിന് കുറച്ച് ഊർജ്ജം നൽകിയെങ്കിലും വെസ്റ്റ് ഹാം ഗോൾകീപ്പർ അൽഫോൻസ് അരയോള ഉറച്ചുനിന്നു. മഗ്വയറിന്റെ ഹെഡ്ഡറും ഗാർണാച്ചോയുടെ സൈഡ് നെറ്റിംഗ് ഷോട്ടും മാത്രമാണ് യുണൈറ്റഡിന്റെ മികച്ച ശ്രമങ്ങൾ.
ഈ തോൽവി ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയമില്ലാത്ത മത്സരങ്ങളുടെ എണ്ണം ഏഴായി ഉയർത്തി. 1992ന് ശേഷമുള്ള അവരുടെ ഏറ്റവും മോശം പ്രകടനമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്