ഡബ്ല്യു.എസ്.എൽ സീസണിൽ ഒരു തോൽവി പോലുമില്ലാതെ പൂർത്തിയാക്കി ചെൽസി വനിതകൾ

MAY 11, 2025, 8:30 AM

ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ അധികസമയത്ത് അഗ്ഗി ബീവർജോൺസ് നേടിയ ഗോളിന്റെ ബലത്തിൽ 1 -0 ന് വിജയിച്ച ചെൽസി വനിതകൾ ഡബ്ല്യുഎസ്എൽ 2024 -25 സീസണിൽ ഒരു തോൽവി പോലുമില്ലാതെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

പുതിയ പരിശീലക സോണിയ ബോംപാസ്റ്ററിന്റെ കീഴിൽ, തുടർച്ചയായ ആറാം കിരീടം ഉറപ്പിച്ച ചെൽസി, സീസൺ ഒരു ഗംഭീരമായ വിജയത്തോടെ അവസാനിച്ചു. ഈ വിജയത്തോടെ ഒരു ഫുൾ 22 മത്സര ഡബ്ല്യുഎസ്എൽ സീസണിൽ ഒരു തോൽവി പോലുമില്ലാതെ പൂർത്തിയാക്കുന്ന ആദ്യ ടീമായി ചെൽസി മാറി.

ലീഗ് കപ്പ് നേടിയ ചെൽസി, മെയ് 18ന് എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ്. ഒരു ഡൊമസ്റ്റിക് ട്രെബിൾ ആണ് അവർ ലക്ഷ്യമിടുന്നത്. വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ബാഴ്‌സലോണയോട് 8 -2ന് തോറ്റതോടെ അവരുടെ ചരിത്രപരമായ ക്വാഡ്രൂപ്പിൾ എന്ന സ്വപ്‌നം അവസാനിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam