ഞായറാഴ്ച സ്റ്റാഡിയോ ഡീഗോ അർമാൻഡോ മറഡോണയിൽ ജെനോവയോട് 2-2ന് സമനില വഴങ്ങിയതോടെ നാപ്പോളിയുടെ മൂന്ന് സീസണുകൾക്കിടയിലെ രണ്ടാം സീരി എ കിരീട പ്രതീക്ഷയ്ക്ക് തിരിച്ചടി നേരിട്ടു. ഇതോടെ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ ഇന്റർ മിലാൻ നാപ്പോളിയുടെ തൊട്ടുപിന്നിൽ ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ എത്തി.
ടോറിനോയെ 2-0ന് തോൽപ്പിച്ചതോടെയാണ് ഇന്റർ അന്റോണിയോ കോണ്ടെയുടെ ടീമിന് തൊട്ടു പിറകിൽ എത്തിയത്. ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ചാൽ ഇപ്പോഴും നാപോളിക്ക് കിരീടം ഉറപ്പിക്കാം. എന്നാൽ ഇന്റർ തൊട്ടു പിറകിലുള്ളത് അവർക്ക് മേൽ സമ്മർദ്ദം ഉയർത്തും.
നാപ്പോളിക്കായി റോമേലു ലുക്കാക്കുവും ജിയാകോമോ റാസ്പാഡോറിയും ആണ് ഈ മത്സരത്തിൽ ഗോൾ നേടിയത്. ഇരുവർക്കും സ്‌കോട്ട് മക്ടോമിനെയാണ് അസിസ്റ്റ് നൽകിയത്. എന്നാൽ അലക്‌സ് മെറെറ്റിന്റെ സെൽഫ് ഗോളിലൂടെയും ജോഹാൻ വാസ്‌ക്വേസിന്റെ അവസാന നിമിഷത്തെ ഹെഡറിലൂടെയും ജെനോവ തിരിച്ചടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്