ലയണൽ മെസ്സി ഗോൾ നേടിയെങ്കിലും മിനസോട്ട യുണൈറ്റഡിനോട് ഇന്റർ മയാമി 4-1ന് ദയനീയമായി പരാജയപ്പെട്ടു. മത്സരത്തിൽ ആതിഥേയരായ മിനസോട്ടയുടെ ആധിപത്യം വ്യക്തമായിരുന്നു.
ബോംഗോ കുഹ്‌ലെ ഹ്ലോങ്‌വാനെ (32'), ആന്റണി മാർകനിച്ച് (45+2'), മാർസെലോ വെഗാൻഡിന്റെ സെൽഫ് ഗോൾ (68'), റോബിൻ ലോഡ് (70') എന്നിവരാണ് മിനസോട്ടയ്ക്കായി ഗോളുകൾ നേടിയത്.
മെസ്സിയുടെ ഗോൾ മയാമിക്ക് ഒരു തിരിച്ചുവരവിന് പോലും സഹായിച്ചില്ല. മത്സരത്തിലുടനീളം മയാമിയുടെ പ്രതിരോധം ദുർബലമായിരുന്നു. ഈ തോൽവിയോടെ ഇന്റർ മയാമി 21 പോയിന്റുമായി എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്