ബംഗ്‌ളുരു : ഐ.പി.എൽ മത്സരങ്ങൾ ഈ ആഴ്ച പുനരാരംഭിക്കാനിരിക്കേ ഇനിയുള്ള മത്സരങ്ങളിൽ ആർ.സി.ബിയുടെ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് കളിക്കുന്നകാര്യം സംശയത്തിൽ.
തോളിന് പരിക്കേറ്റ ഹേസൽവുഡ് നാട്ടിലേക്ക് മടങ്ങിയിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ നേടിയ ഈ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മെയ് 11ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്ക് ഭേദമാകാതെ ഹേസൽവുഡ് തിരിച്ചെത്തില്ലെന്നാണ് ടീം വൃത്തങ്ങൾ അറിയിക്കുന്നത്.
അതേസമയം ഇന്ത്യൻ സൈനികർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ ഹേസൽവുഡ് ഇട്ട പോസ്റ്റ് വൈറലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്