ഷില്ലോംഗ്: പ്‌ളേഓഫ് മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച് ജംഷഡ്പുർ എഫ്.സി ഐ.എസ്.എൽ ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമിയിലെത്തി. ഇന്നലെ ഷില്ലോംഗിൽ നടന്ന മത്സരത്തിന്റെ 29-ാം മിനിട്ടിൽ സ്റ്റീഫൻ എസ്സെയും ഇൻജുറി ടൈമിന്റെ ഒൻപതാം മിനിട്ടിൽ യാവി ഹെർണാണ്ടസും നേടിയ ഗോളുകൾക്കായിരുന്നു ജംഷഡ്പുരിന്റെ വിജയം.
ആദ്യ പകുതിയിൽ തന്നെ ലീഡ് നേടിയ ജംഷഡ്പുർ പിന്നീട് പ്രതിരോധത്തിലേക്ക് നീങ്ങി. ആദ്യ പകുതിയിൽ ലീഡ് നിലനിറുത്തിയ അവർ രണ്ടാം പകുതിയിലും ഗോൾ വഴങ്ങാതിരിക്കുന്നതിൽ ശ്രദ്ധിച്ചുമുന്നേറി. 88-ാം മിനിട്ടിൽ ജംഷഡ്പുരിന്റെ മൊബാഷിർ റഹ്മാൻ ചുവപ്പുകാർഡ് കണ്ട് മടങ്ങി. 13 മിനിട്ടോളം നീണ്ട ഇൻജുറി ടൈമിൽ പത്തുപേരുമായാണ് അവർ കളിച്ചത്. ഇൻജുറി ടൈമിന്റെ ഒൻപതാം മിനിട്ടിലാണ് യാവിയിൽ നിന്ന് ടീമിന്റെ രണ്ടാം ഗോളും പിറന്നത്.
സെമി ഫിക്‌സ്ചർ
ബംഗ്‌ളുരു Vs ഗോവ
ആദ്യ പാദം ഏപ്രിൽ 2
രണ്ടാം പാദം ഏപ്രിൽ 6
ജംഷഡ്പുർ Vs മോഹൻ ബഗാൻ
ആദ്യ പാദം ഏപ്രിൽ 3
രണ്ടാം പാദം ഏപ്രിൽ 7
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്