ബെംഗളൂരു: 600 കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരെ പിരിച്ചുവിടാന്‍ ഫഡ് ഡെലിവറി സ്റ്റാര്‍ട്ടരപ്പായ സൊമാറ്റോ തീരുമാനിച്ചു. ഭക്ഷ്യ വിതരണ ബിസിനസിലെ വളര്‍ച്ച മന്ദഗതിയിലാകുകയും ചെലവ് കുറയ്ക്കുന്നതിന് ഓട്ടോമേഷനെ ആശ്രയിക്കാന്‍ ആരംഭിച്ചതുമാണ് പിരിച്ചുവിടലിന്റെ കാരണം. ഭക്ഷണ, പലചരക്ക് വിതരണ സേവനങ്ങള്‍ക്ക് പേരുകേട്ട സൊമാറ്റോയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റും ഉയര്‍ന്ന നഷ്ടം നേരിടുന്നുണ്ട്.
സൊമാറ്റോ അസോസിയേറ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന് കീഴില്‍ കമ്പനി ഏകദേശം 1,500 കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരെയാണ് ഒരു വര്‍ഷം മുന്‍പ് നിയമിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പ്പന, പ്രവര്‍ത്തനങ്ങള്‍, വിതരണ ശൃംഖലകള്‍, മറ്റ് വകുപ്പുകള്‍ എന്നിവയില്‍ വിവിധ റോളുകളിലേക്ക് അവരെ സ്ഥാനക്കയറ്റം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. എന്നിരുന്നാലും, ഈ സ്റ്റാഫ് അംഗങ്ങളില്‍ പലരുടെയും കരാറുകള്‍ പുതുക്കിയിട്ടില്ല.
മുന്‍കൂട്ടി അറിയിക്കാതെയും വ്യക്തമായ കാരണം അറിയിക്കാതെയുമാണ് പിരിച്ചുവിട്ടെങ്കിലും, ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി കമ്പനി നല്‍കും.
സൊമാറ്റോയുടെ ഉപഭോക്തൃ പിന്തുണാ സംവിധാനം ഓട്ടോമേറ്റ് ചെയ്യുന്നതിന് എഐ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ജീവനക്കാരുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്. സൊമാറ്റോ അടുത്തിടെ നഗ്ഗറ്റ് എന്ന എഐ പവേഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. ഇത് നിലവില്‍ സൊമാറ്റോ, ബ്ലിങ്കിറ്റ്, ഹൈപ്പര്‍പ്യുര്‍ എന്നിവയ്ക്കായി ഓരോ മാസവും ദശലക്ഷക്കണക്കിന് ഇടപെടലുകള്‍ കൈകാര്യം ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്