വാഷിംഗ്ടണ്‍: ഇറാനിയന്‍ ആയുധ സംഭരണ ശൃംഖലയുടെ ഭാഗമാണെന്ന് ആരോപിച്ച് ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ചൈന എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെഹ്റാനില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്.
ഇറാന്റെ ഡ്രോണ്‍ പ്രോഗ്രാമിനായി ഒരു പ്രമുഖ ഉല്‍പ്പാദകരില്‍ നിന്നും യുഎവി ഘടകങ്ങള്‍ വാങ്ങിയതിന് ആറ് സ്ഥാപനങ്ങള്‍ക്കും രണ്ട് വ്യക്തികള്‍ക്കും എതിരെയാണ് നീതിന്യായ വകുപ്പുമായി ചേര്‍ന്ന് യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചത്.
മേഖലയിലെ തീവ്രവാദ ശക്തികള്‍ക്കും ഉക്രെയ്‌നിനെതിരെ ഉപയോഗിക്കുന്നതിന് റഷ്യയ്ക്കും ഇറാന്‍ യുഎവികളും മിസൈലുകളും വ്യാപകമായി കൈമാറുന്നത് സാധാരണക്കാര്‍ക്കും യുഎസ് ഉദ്യോഗസ്ഥര്‍ക്കും യുഎസ് സഖ്യകക്ഷികള്‍ക്കും ഭീഷണിയാകുന്നെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്‍ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തെയും ഇറാനിലെ രണ്ട് ആളുകളെയും, ചൈന ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തെയും യുഎഇ ആസ്ഥാനമായുള്ള നാല് സ്ഥാപനങ്ങളെയും ലക്ഷ്യം വച്ചുള്ളതാണെന്ന് നടപടിയെന്ന് ട്രഷറി പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്