വാഷിംഗ്ടണ്‍: ബഹിരാകാശ വാഹനമായ സ്റ്റാര്‍ലൈനറില്‍ ഇനിയും പറക്കുമെന്ന് സുനിത വില്യംസും ബുച്ച്മോറും. കഴിഞ്ഞ യാത്രയില്‍ നേരിട്ട പ്രതിസന്ധികള്‍ പരിഹരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ഒന്‍പത് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ ഇരുവരും നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇതാദ്യമായാണ് യാത്രക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുന്നത്.
യാത്രകള്‍ക്ക് തയ്യാറാണ്. എന്നാല്‍ ചില പോരായ്മകള്‍ പരിഹരിക്കപ്പെടാനുണ്ട്. സ്റ്റാര്‍ലൈനര്‍ വളരെ കാര്യശേഷിയുള്ള ബഹിരാകാശ വാഹനമാണ്. അത് ഭാവിയില്‍ ഗവേഷണങ്ങള്‍ക്ക് കരുത്ത് പകരുമെന്നും സുനിത വില്യംസ് പറഞ്ഞു. ഭൂമിയില്‍ തിരിച്ചെത്തി സാധാരണ ജീവിതത്തിലേക്ക് വരാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
ഭൂമിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഫിസിക്കല്‍ ട്രെയിനര്‍, ന്യൂട്രീഷന്‍ വിദഗ്ധര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു തങ്ങളെന്നും ഇരുവരും പറഞ്ഞു. വെയ്റ്റ് ലിഫ്റ്റിങ്, സ്‌ക്വാട്സ് അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടി വന്നു. ബഹിരാകാശത്ത് തുടര്‍ന്ന സമയത്തും ഗവേഷണങ്ങള്‍ തുടരുകയായിരുന്നു. അസ്ഥികള്‍ക്കും മസിലുകള്‍ക്കും തകരാര്‍ സംഭവിക്കാതിരിക്കാന്‍ ദിവസവും ബഹിരാകാശത്ത് വച്ച് വ്യായാമം ചെയ്യേണ്ടി വന്നുവെന്നും ഇരുവരും പറഞ്ഞു.
ജീവിതത്തില്‍ തന്നെ ശക്തനാക്കിയത് ഈ ബഹിരാകാശ ജീവിതമായിരുന്നുവെന്ന് വില്‍മോറും വ്യക്തമാക്കി. ബഹിരാകാശത്ത് തുടരവേ ഒരിക്കല്‍ പോലും നിരാശ തോന്നിയിട്ടില്ല. നാസയുടെ കൂട്ടായ പരിശ്രമം ഗുണം ചെയ്തു. അവിടെ തുടരേണ്ടി വന്ന സമയത്തും തിരിച്ചെത്തിയപ്പോഴും തങ്ങളുടെ കാര്യത്തില്‍ ലോകത്തിന് ഉണ്ടായ കരുതലിന് ഇരുവരും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
തങ്ങളുടെ തിരിച്ചുവരവ് ബഹിരാകാശ യാത്രികരുടെ സുരക്ഷിതത്വം സംബന്ധിച്ച നാസയുടെ നിശ്ചയദാര്‍ഢ്യമാണ്. തിരിച്ച് വരവ് വൈകിയ സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകള്‍ക്ക് ഇത് ഗുണം ചെയ്യും. തങ്ങളുടെ സുദീര്‍ഘമായ ബഹിരാകാശ വാസം ഗവേഷകര്‍ക്കും ഗുണം ചെയ്യും. തിരികെയുള്ള യാത്രയും ഏറെ ത്രില്ലിങ് ആയിരുന്നുവെന്നും ഇരുവരും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്