ഷിക്കാഗോ: എസ്.ബി കോളേജ് പൂർവ്വ വിദ്യാർഥിയും ഫിസിക്‌സ് വിഭാഗം മുൻ അധ്യാപകനും ആയിരുന്ന പ്രൊഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ എസ്.ബി അസംപ്ഷൻ അലുമ്‌നി അസോസിയേഷൻ ഷിക്കാഗോ ചാപ്റ്റർ ദുഖവും അനുശോചനവും അറിയിച്ചു.
ഷിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പരേതൻ എസ്.ബി അസംപ്ഷൻ അലുമ്‌നി അസോസിയേഷന്റെ രൂപീകരണത്തിലും വളർച്ചയിലും നൽകിയ സംഭാവനകൾ അവിസ്മരണീയാണെന്ന് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
മികച്ച നേതൃപാടവത്തിന് ഉത്തമ മാതൃകയായ കെ.എസ്. ആന്റണി, ഷിക്കാഗോയിലെ പ്രമുഖ മത സാംസ്‌കാരിക കൂട്ടായ്മയുടെ സ്ഥാപകനും തികഞ്ഞ മനുഷ്യ സ്‌നേഹിയുമായിരുന്നു.
അലുമ്‌നി അസോസിഷൻ അംഗങ്ങൾ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിലിന്റെ നേതൃത്തിൽ പുഷ്പചക്രം അർപ്പിച്ച് അനുശോചനം അറിയിച്ചു.
തോമസ് ഡിക്രൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്