വാഷിംഗ്ടണ്‍: മൂന്നാമതും അധികാരത്തിലെത്താനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. യുഎസ് ഭരണഘടന വിലക്കുന്നുണ്ടെങ്കിലും മൂന്നാം തവണയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് ഒരു ചോദ്യത്തിനുള്ള മറുപടിയായി ഒരു മാധ്യമത്തോട് അദ്ദേഹം പങ്കുവെച്ചത്. ആ സാധ്യതയെക്കുറിച്ച് ഞാന്‍ തമാശ പറയാനില്ലെന്നും അതിനെക്കുറിച്ച് ചിന്തിക്കുന്നത് വളരെ നേരത്തെയാണെന്നും ട്രംപ് പറഞ്ഞു.
വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കുന്ന വഴികളുണ്ടെന്ന് ട്രംപ് പറയുന്നുണ്ട്. എന്നാല്‍ വഴികള്‍ ഏതെന്ന് വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതി പ്രസിഡന്റുമാരെ രണ്ട് ടേമുകളായി പരിമിതപ്പെടുത്തുന്നു. ട്രംപ് വീണ്ടും മത്സരിക്കണമെങ്കില്‍ ഈ ഭേദഗതി റദ്ദാക്കേണ്ടതുണ്ട്. അതിനാല്‍ 2028-ല്‍ വീണ്ടും മത്സരിക്കാന്‍ നിയമപ്രകാരം ട്രംപ് യോഗ്യനല്ല.
മൂന്നാംവട്ടം പ്രസിഡന്റാകുന്നതിനുള്ള ഭരണഘടനാപരമായ തടസം ലഘൂകരിക്കാനുള്ള വഴികള്‍ പരിഗണിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് ട്രംപ് അഭിമുഖത്തില്‍ നല്‍കിയത്. 2029 ലാണ് ട്രംപിന്റെ കാലാവധി തീരുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റ് തുടര്‍ച്ചയായി നാല് തവണയാണ് അധികാരത്തില്‍ ഇരുന്നത്. അതിനുശേഷമാണ് 1951-ല്‍ ഭരണഘടനയില്‍ വരുത്തിയത്. ഭരണഘടനയുടെ 22-ാം ഭേദഗതി പ്രകാരം ഒരു വ്യക്തിയെ രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഈ നിയമത്തെയും ട്രംപ് അഭിമുഖത്തില്‍ ചോദ്യം ചെയ്തു. ഈ നിയമം മാറ്റിയേക്കുമെന്ന സൂചനകളാണ് ട്രംപ് നല്‍കുന്നത്.
യുഎസ് പ്രസിഡന്റുമാര്‍ക്ക് തുടര്‍ച്ചയായി രണ്ട് നാല് വര്‍ഷം ഭരണത്തിലിരിക്കാന്‍ മാത്രമാണ് ഭരണഘടന അനുവാദം നല്‍കുന്നത്. 22-ാം ഭേദഗതി അസാധുവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇതിന് യുഎസ് ഹൗസിലും സെനറ്റിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും തുടര്‍ന്ന് 50 സംസ്ഥാനങ്ങളില്‍ 38 എണ്ണത്തിന്റെ അംഗീകാരവും ആവശ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്