യേശുദാസ്, ഫാ. പോൾ പൂവ്വത്തിങ്കൽ, മനോജ് ജോർജ് എന്നിവർക്ക് രാജ്യാന്തര പുരസ്‌കാരം
തൃശൂർ: രാജ്യാന്തര ആത്മീയ സംഗീത ആൽബമായ 'സർവേശ' രണ്ടു ഗ്ലോബൽ മ്യൂസിക് അവാർഡുകൾ നേടി. ഗാനം ആലപിച്ച ഗാനഗന്ധർവൻ പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസ്, ആൽബത്തിനു സംഗീതം നൽകിയ പാടുംപാതിരി റവ. ഡോ. പോൾ പൂവ്വത്തിങ്കൽ സിഎംഐ, ഗ്രാമി അവാർഡ് ജേതാവും വയലിൻ മാന്ത്രികനുമായ മനോജ് ജോർജ് എന്നിവർക്കാണ് അവാർഡ്.
ബെസ്റ്റ് കംപോസിഷൻ, ബെസ്റ്റ് പ്രൊഡക്ഷൻ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബൽ മ്യൂസിക് അവാർഡുകൾ. ഗാനരചയിതാവ് പി.സി. ദേവസ്യ, റിക്കി കേജ്, രാകേഷ് ചൗരസ്യ, ആൽബത്തിൽ ആലപിച്ച നൂറു വൈദികർ, നൂറു കന്യാസ്ത്രീകൾ, പിന്നണി പ്രവർത്തകർ എന്നിവരെയും ലോസ് ആഞ്ചൽസ് ഓർക്കസ്ട്രയേയും പരാമർശിച്ചുകൊണ്ടാണ് ഗ്ലോബൽ മ്യൂസിക് അവാർഡു പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ ലഭിച്ച 22,000 എൻട്രികളിൽനിന്നാണ് 'സർവേശ' ആൽബം മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ലാസിക്കൽ, ജാസ്, റോക്ക്, ബ്ലൂസ്, വേൾഡ്, നാടോടി തുടങ്ങിയ സംഗീതങ്ങളെ കൂട്ടിയിണക്കിയാണ് ഈ ആൽബം ഒരുക്കിയത്. മനോജ് ജോർജ് രണ്ടാം തവണയാണ് ഗ്ലോബൽ മ്യൂസിക് അവാർഡ് നേടുന്നത്.
നാലു മാസം മുമ്പ് മനോജ് ജോർജും ഫാ. പോൾ പൂവ്വത്തിങ്കലും ചേർന്ന് യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ആൽബം ഇതിനകം 11 ലക്ഷത്തിലേറെ പേർ ആസ്വദിച്ചു. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആൽബം പ്രകാശനം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്