കാരണവർ വധക്കേസ്: ഷെറിന്റെ മോചനം മരവിപ്പിച്ച് സർക്കാർ 

APRIL 2, 2025, 8:17 PM

 തിരുവനന്തപുരം:  ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെറിനു  ശിക്ഷാകാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം സർക്കാർ  മരവിപ്പിച്ചുവെന്ന് റിപ്പോർട്ട്.  

 ഷെറിന് അകാലവിടുതൽ നൽകാൻ ജനുവരിയിൽ മന്ത്രിസഭ തീരുമാനിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും ഫയൽ അംഗീകാരത്തിനായി ഗവർണർക്ക് അയച്ചില്ല. ഷെറിന് അകാലവിടുതൽ നൽകാനുള്ള തീരുമാനത്തെതിരെ പ്രതിഷേധങ്ങൽ ഉയർന്നിരുന്നു. 

  ഷെറിനെ വിട്ടയയ്ക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പേര് മുൻനിറുത്തി ആരോപണമുയർന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം  ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസിൽ ഇവർ പ്രതിയായതിനാലുമാണു പിൻമാറ്റം.

vachakam
vachakam
vachakam

 കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാർശ നൽകിയത്. ഈ തീരുമാനത്തിൽ നിന്നാണ് സർക്കാർ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്. 

   ഇതിനിടെ ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവർണർക്കു പരാതിയും ലഭിച്ചിരുന്നു. ഈ പരാതിയിൽ ഗവർണർ വിശദീകരണം ചോദിക്കുമെന്ന സൂചനയും സർക്കാരിനു ലഭിച്ചത് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ കാരണമായി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam