ന്യൂഡെല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ ആളുകളെ ദ്രോഹിക്കുന്ന വ്യവസ്ഥകളല്ലാതെ പുതിയതായി ഒന്നുമില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മുസ്ലീങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി വഖഫ് ബില്‍ ആയുധമാക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. 1995 ലെ വഖഫ് നിയമം സമവായത്തോടെയാണ് അംഗീകരിച്ചതെന്നും അന്ന് അതിനെ പിന്തുണച്ച ബിജെപി ഇപ്പോള്‍ നിയമത്തില്‍ മുഴുവന്‍ പിഴവുകളാണെന്ന് അവകാശപ്പെടുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
'ദരിദ്രര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി ഒരു പുതിയ നിയമം സൃഷ്ടിക്കുകയാണെന്ന് അവര്‍ പറയുന്നു, പക്ഷേ ഈ ബില്ലില്‍ ആളുകളെ ദ്രോഹിക്കുന്ന വ്യവസ്ഥകളല്ലാതെ പുതിയതായി ഒന്നുമില്ല.' ഖാര്‍ഗെ ആരോപിച്ചു.
ന്യൂനപക്ഷങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനാണ് ഈ ബില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് രാജ്യത്ത് പൊതു ധാരണയുണ്ടെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. 'ലോക്സഭയില്‍ 288 അംഗങ്ങള്‍ അനുകൂലിച്ചും 232 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്താണ് ബില്‍ പാസാക്കിയത്. അത് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടോ? അതില്‍ പോരായ്മകളുണ്ടെന്ന് ഇത് കാണിക്കുന്നു. നിങ്ങള്‍ ഇത് പുനഃപരിശോധിക്കണം... ബലപ്രയോഗത്തിലൂടെ ഭരിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.' രാജ്യസഭയില്‍ വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഖാര്‍ഗെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്