കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ചിത്രത്തിന്റെ കഥാകൃത്ത് മുരളി ഗോപി രംഗത്ത്. തൂലികയും മഷിക്കുപ്പിയും ചേർത്തുവെച്ച ഒരു ഫോട്ടോയാണ് മുരളി ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
നിരവധിപേരാണ് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ മുരളി ഗോപിയെ പിന്തുണച്ച് കമന്റുമായി രംഗത്ത് എത്തുന്നത്. ചിത്രത്തിൽ ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സിനിമയ്ക്കെതിരെ വലിയ പ്രതിഷേധം ആണ് ഉണ്ടായത്. ഇതിജ് പിന്നാലെ മോഹൻലാൽ മാപ്പ് പറഞ്ഞു രംഗത്ത് എത്തിയിരുന്നു. എന്നാൽ മുരളി ഗോപി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്