എറണാകുളം: ജബല്‍പൂർ സംഭവത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതാണ് കുത്തിത്തിരിപ്പെന്ന് അദ്ദേഹം പ്രതികരിച്ചു.
സൂക്ഷിച്ച് സംസാരിക്കണമെന്നും ചോദ്യം ജോണ്‍ ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഏതാണ് ചാനലെന്ന് ചോദിച്ച ശേഷം മറുപടി പറയാന്‍ സൗകര്യമില്ലെന്നായിരുന്നു പ്രതികരണം. എല്ലായിടത്തുമുള്ള പ്രശ്നങ്ങളാണ്.
പാലാ ബിഷപ്പിനെ കുത്തിക്കൊല്ലാൻ തീരുമാനിച്ചില്ലേ. അദ്ദേഹത്തെ പിടിച്ച് അകത്തിടാൻ ശ്രമിച്ചില്ലേ. പാലയൂർ പള്ളി പൊളിക്കാൻ വന്നില്ലേ? ക്രിസ്ത്യൻ സമൂഹം മുഴുവൻ അണിനിരന്നു കഴിഞ്ഞു.
അതിന്റെ അങ്കലാപ്പാണ് കോണ്‍ഗ്രസിന്. അല്ലെങ്കിൽ പിന്നെ ആങ്ങളയും പെങ്ങളും എന്താ പാര്‍ലമെന്റില്‍ വരാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജബൽപൂരിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്