കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി. മലയാളത്തിലെ പ്രമുഖ ചാനലാണ് സുനിയുടെ വെളിപ്പെടുത്തൽ പുറത്ത് വിട്ടിരിക്കുന്നത്.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ് തന്നെയാണെന്നാണ് പൾസുനി വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണെന്നാണ് പൾസർ സുനി പറയുന്നത്.
ക്വട്ടേഷന്റെ മുഴുവൻ തുകയും തന്നില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു.
തന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യമാണ് ദിലീപിനെന്നും ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും സുനി വെളിപ്പെടുത്തി. അതിക്രമം നടക്കുമ്പോൾ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു.
എല്ലാം തത്സമയം വേറെ ചിലർ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകിൽ നിരീക്ഷിക്കാൻ ആളുണ്ടായിരുന്നു. താൻ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ആളുണ്ടായിരുന്നു.
എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നുവെന്നും അതിക്രമം ഒഴിവാക്കാൻ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നതായാണ് പൾസർ വെളിപ്പെടുത്തി. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു പൾസർ സുനി പറയുന്നു.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി അതിക്രമത്തിന് ഇരയായത്. നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്