ന്യൂഡെല്‍ഹി: 12 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ രാജ്യസഭ വഖഫ് (ഭേദഗതി) ബില്‍ പാസാക്കി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച ചര്‍ച്ച അര്‍ദ്ധരാത്രി കഴിഞ്ഞും നീണ്ടു. ബില്ലിന് അനുകൂലമായി 128 അംഗങ്ങളും വിയോജിച്ച് 95 അംഗങ്ങളും വോട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെല്ലാം സഭ ശബ്ദവോട്ടോടെ തള്ളി.
ഉപരിസഭ ബില്‍ പാസാക്കിയതോടെ, വഖഫ് ഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ ഔദ്യോഗിക അംഗീകാരമായി. ഇനി നിയമമാകുന്നതിന് മുമ്പ് അന്തിമ അംഗീകാരത്തിനായി രാഷ്ട്രപതിയുടെ അനുമതിക്കായി ബില്‍ എത്തും.
വഖഫ് ബോര്‍ഡ് നിയമപരമായ സംവിധാനമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം മതേതരമാവണമെന്നും ബില്‍ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. 22 അംഗങ്ങളുള്ള വഖഫ് ബോര്‍ഡില്‍ 4 മുസ്ലീം ഇതര അംഗങ്ങളാവും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും വഖഫ് ബില്ലിനെ തെറ്റായി വ്യാഖ്യാനിച്ച് മുസ്ലീം ജനതയെ ഭയപ്പെടുത്തുകയാണെന്നും റിജിജു ആരോപിച്ചു.
പ്രതിപക്ഷം ബില്ലിനെ ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണവുമാണെന്ന് വിശേഷിപ്പിച്ചു. മുസ്ലീങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി വഖഫ് ബില്‍ ആയുധമാക്കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച നിയമനിര്‍മ്മാണം പരിശോധിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് സര്‍ക്കാര്‍ പുതുക്കിയ ബില്‍ അവതരിപ്പിച്ചത്. 1995 ലെ നിയമം ഭേദഗതി ചെയ്യാനും ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്മെന്റും മെച്ചപ്പെടുത്താനും ബില്‍ ലക്ഷ്യമിടുന്നു. മുന്‍ നിയമത്തിലെ പോരായ്മകള്‍ മറികടക്കുന്നതിനും വഖഫ് ബോര്‍ഡുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും രജിസ്‌ട്രേഷന്‍ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും വഖഫ് രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും ബില്‍ ലക്ഷ്യമിടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്