ബെയ്ജിംഗ്: ഏപ്രില്‍ 10 മുതല്‍ എല്ലാ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ 34% അധിക താരിഫ് ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ഡൊണാള്‍ഡ് ട്രംപ് പകരത്തിന് പകരം താരിഫ് പ്രഖ്യാപിച്ചതിന്റെ തിരിച്ചടിയായാണ് നടപടി. ട്രംപിന്റെ പുതിയ താരിഫുകള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) കേസ് ഫയല്‍ ചെയ്യുമെന്നും ചൈന പ്രഖ്യാപിച്ചു.
കമ്പ്യൂട്ടര്‍ ചിപ്പുകള്‍, ഇലക്ട്രിക് വാഹന ബാറ്ററികള്‍ തുടങ്ങിയ ഹൈടെക് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഇടത്തരം, ഖന റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയിലും ഏപ്രില്‍ 4 മുതല്‍ ചൈന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
വ്യാപാര ഉപരോധങ്ങള്‍ക്കോ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കോ വിധേയമായ കമ്പനികളുടെ പട്ടികയില്‍ 27 യുഎസ് കമ്പനികളെ ഉള്‍പ്പെടുത്താനും ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
'നിയമപ്രകാരം പ്രസക്തമായ ഇനങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശ്യം ദേശീയ സുരക്ഷയും താല്‍പ്പര്യങ്ങളും മികച്ച രീതിയില്‍ സംരക്ഷിക്കുകയും നോണ്‍-പ്രൊലിഫെറേഷന്‍ പോലുള്ള അന്താരാഷ്ട്ര ബാധ്യതകള്‍ നിറവേറ്റുകയും ചെയ്യുക എന്നതാണ്,' ചൈനയുടെ വാണിജ്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഇറക്കുമതികള്‍ക്ക് 10% അടിസ്ഥാന താരിഫാണ് താരിഫാണ് ബുധനാഴ്ച ട്രംപ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ചൈനക്ക് മേല്‍ 34% അധിക താരിഫും ഏര്‍പ്പെടുത്തി. ഫലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ശരാശരി യുഎസ് താരിഫ് 65% വരെ എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്