മുംബൈ: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് യു.എസ് ഏര്‍പ്പെടുത്തിയ 27 ശതമാനം അധികതീരുവ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) 3,000 കോടി ഡോളറിന്റെ (ഏകദേശം 2.5 ലക്ഷം കോടി രൂപ) വരെ കുറവുണ്ടാകാന്‍ ഇതു കാരണമാകുമെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍.
മൊത്തം ജിഡിപിയുടെ 0.70 ശതമാനം വരുമിത്. 20 ശതമാനത്തിന് മുകളില്‍ വരുന്ന അധികത്തീരുവ ഇന്ത്യന്‍ ജിഡിപിയില്‍ അരശതമാനത്തിലധികം ഇടിവുണ്ടാക്കുമെന്ന് ബ്രോക്കറേജ് കമ്പനിയായ മാക്വറീയും വിലയിരുത്തുന്നു.
അതേസമയം തുടക്കത്തില്‍ ചില തിരിച്ചടികള്‍ ഉണ്ടാകാമെങ്കിലും ഇരുരാജ്യങ്ങളും ഉഭയകക്ഷി കരാറിനായി ചര്‍ച്ചകള്‍ നടത്തുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. അധിക തീരുവയുടെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് വാണിജ്യ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വാണിജ്യ-വ്യവസായ മേഖലയുടെയും കയറ്റുമതി സ്ഥാപനങ്ങളുടെയും അഭിപ്രായം തേടും.
അതേസമയം പകരച്ചുങ്കത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി രാവിലെ വലിയ ഇടിവിലേക്ക് നീങ്ങിയെങ്കിലും തിരിച്ചുകയറി. എങ്കിലും സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. സെന്‍സെക്സ് 322.08 പോയിന്റ് നഷ്ടത്തില്‍ 76,295.36 പോയിന്റില്‍ വ്യാപാരം നിര്‍ത്തി. നിഫ്റ്റിയാകട്ടെ 82.25 പോയിന്റ് കുറഞ്ഞ് 23,250.10 പോയിന്റിലവസാനിച്ചുവെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്