ബെംഗളൂരു: ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. സര്‍ക്കാര്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതുവരെ ഇവ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. 1988 ലെ മോട്ടോര്‍ വാഹന നിയമപ്രകാരം ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്കായി നിയമങ്ങള്‍ രൂപീകരിക്കാന്‍ കോടതി കര്‍ണാടക സര്‍ക്കാരിന് മൂന്ന് മാസത്തെ സമയം നല്‍കി.
ഇരുചക്ര വാഹനങ്ങള്‍ ഗതാഗത വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാനും മോട്ടോര്‍ വാഹന നിയമപ്രകാരം ആവശ്യമായ പെര്‍മിറ്റുകള്‍ നല്‍കാനും ഗതാഗത വകുപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ടാക്‌സി സേവനദാതാക്കളുടെ ഹര്‍ജിയിലാണ് ഉത്തരവ്.
വെളുത്ത നമ്പര്‍ പ്ലേറ്റുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് വാണിജ്യപരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലാത്തതിനാല്‍, ബൈക്ക് ടാക്സികള്‍ നിയമവിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു.
ശരിയായ നിയന്ത്രണ ചട്ടക്കൂടില്ലാതെ മോട്ടോര്‍ സൈക്കിളുകള്‍ ഗതാഗത വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാനോ ബൈക്ക് ടാക്‌സികള്‍ക്ക് കോണ്‍ട്രാക്റ്റ് കാരേജ് പെര്‍മിറ്റുകള്‍ നല്‍കാനോ ഗതാഗത വകുപ്പിനെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബി എം ശ്യാം പ്രസാദ് പറഞ്ഞു.
ഹര്‍ജിക്കാരോട് നിര്‍ദ്ദേശം പാലിക്കാനും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും കോടതി ആവശ്യപ്പെട്ടു. ഗതാഗതത്തിലും സുരക്ഷയിലും ബൈക്ക് ടാക്‌സികളുടെ സ്വാധീനം വിലയിരുത്തിയ 2019 ലെ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കോടതി ഉദ്ധരിച്ചു.
ബെംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളില്‍ റാപ്പിഡോ, ഓല, ഉബര്‍ തുടങ്ങിയ കമ്പനികള്‍ ബൈക്ക് ടാക്‌സി സര്‍വീസ് നടത്തി വരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്