ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 4-5 നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി പ്രദേശത്ത് നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
ചൊവ്വാഴ്ച പാകിസ്ഥാന്‍ സൈനികരും നുഴഞ്ഞുകയറ്റക്കാരും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയത്താണ് നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാകിസ്ഥാന്‍ ഭാഗത്ത് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സമീപ മാസങ്ങളില്‍ ഇതാദ്യമായാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൈന്യം സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി ആദ്യം കൃഷ്ണ ഘാട്ടി സെക്ടറില്‍ സമാനമായ ക്രോസ്-ഫയറിംഗ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
തങ്ങളുടെ ഭാഗത്ത് ജീവഹാനിയോ സ്വത്തോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ദിവസം മുഴുവന്‍ ഇടയ്ക്കിടെ വെടിവയ്പ്പ് തുടര്‍ന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സൈനിക വക്താവ് അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസമായി, തെക്കന്‍ പിര്‍ പഞ്ചല്‍ മേഖലയിലെ എല്‍ഒസിയില്‍ അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പ് സംഭവങ്ങളില്‍ കുത്തനെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള പാക് സൈന്യത്തിന്റെ ശ്രമമായാണ് ഇന്ത്യ ഇതിനെ കാണുന്നത്. ശക്തമായ തിരിച്ചടി നല്‍കുന്നതിനൊപ്പം കനത്ത ജാഗ്രതയും ഈ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പാലിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്