തിരുവനന്തപുരം: ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കൂടുതൽ രേഖകൾ പൊലീസിന് കൈമാറി കുടുംബം.
മേഘ കഴിഞ്ഞ വർഷം ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയതിന്റെ രേഖകളാണ് പൊലീസിന് കൈമാറിയത്.
ഈ രേഖകൾ കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാൻ പേട്ട പൊലീസ് തയാറായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.
മേഘ മരിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസിൽനിന്നു ലഭിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ലഭിക്കും. ഇതിനു ശേഷം ഡിജിപിയെ നേരിൽക്കണ്ട് പരാതി കൊടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടി ആലോചിക്കുമെന്നു കുടുംബാംഗങ്ങൾ പറഞ്ഞു.
അതേസമയം ഒളിവിൽ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്