കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൾസർ സുനി രംഗത്ത്. നിര്‍ണ്ണായകമായ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്നാണ് ഒന്നാം പ്രതി പള്‍സര്‍ സുനി വ്യക്തമാക്കിയത്.
അതേസമയം മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ല എന്നും പറയാന്‍ പറ്റാത്ത രഹസ്യമാണ് എന്നും ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പം ആണെന്നും പള്‍സര്‍ സുനി പറഞ്ഞു.
അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പ് ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിലാണ് പള്‍സര്‍ സുനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്