ചണ്ഡീഗഢ്: മുതിര്‍ന്ന കര്‍ഷക നേതാവായ ജഗ്ജിത് സിംഗ് ധല്ലേവാള്‍ 131 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം ഞായറാഴ്ച അവസാനിപ്പിച്ചു. താന്‍ നിരാഹാരം അവസാനിപ്പിച്ചെങ്കിലും കര്‍ഷക പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച് നിയമപരമായ ഉറപ്പ് നല്‍കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ 26 നാണ് അദ്ദേഹം നിരാഹാരം ആരംഭിച്ചത്.
ഫത്തേഗഢ് സാഹിബ് ജില്ലയിലെ സിര്‍ഹിന്ദില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തിനിടെ നടന്ന കര്‍ഷക സമ്മേളനത്തിലാണ് നിരാഹാരം പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ''നിങ്ങളെല്ലാം മരണം വരെയുള്ള നിരാഹാരം അവസാനിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. നിങ്ങളുടെ വികാരങ്ങളെ ഞാന്‍ മാനിക്കുന്നു. നിങ്ങളുടെ ഉത്തരവ് ഞാന്‍ അംഗീകരിക്കുന്നു.'' ധല്ലേവാള്‍ പറഞ്ഞു.
കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും ശനിയാഴ്ച ധല്ലേവാളിനോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ചൗഹാന്‍ എക്സില്‍ എഴുതി, ''ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിനിധികളും കര്‍ഷക സംഘടനകളുടെ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ധല്ലേവാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി, അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിരാഹാര സമരം അവസാനിപ്പിക്കാനും ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നു, ഇതിനകം തീരുമാനിച്ച തീയതി പ്രകാരം മെയ് 4 ന് രാവിലെ 11 മണിക്ക് കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തും.' കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എക്സില്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്