സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 21-കാരനായ വ്‌ളോഗർ ജീവനൊടുക്കിയതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം വർധിക്കാത്തതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം കൂടുതൽ ഫോളോവേഴ്‌സിനെ ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൻ വിഷാദത്തിലായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ ഇയാളുടെ പിതാവ് പൊലീസിനോട് പറഞ്ഞു.
7000-ലധികം ഫോളോവേഴ്‌സ് ആണ് ഇയാൾക്കുണ്ടായിരുന്നത്. വീടിന് സമീപത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്