പെരുമ്പാവൂർ: മലപ്പുറം കോഡൂരിൽ വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ മരിച്ച ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാനായിരുന്നു നീക്കമെന്ന് റിപ്പോർട്ട്. എന്നാൽ പൊലീസ് എത്തി തടയുകയായിരുന്നു എന്ന് റിപ്പോർട്ട്.
മൃതദേഹം പൊലീസ് ഏറ്റെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെരുമ്പാവൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്. നാളെ കളമശേരി മെഡിക്കൽ കോളജിൽവെച്ച് പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം പെരുമ്പാവൂരിൽ കബറടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടർന്ന് യുവതി മരിച്ചത്. തുടർന്ന് ഭർത്താവ് സിറാജുദ്ദീന്‍ രഹസ്യമായി അസ്മയുടെ നാടായ പെരുമ്പാവൂരിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അസ്മയുടെ കുടുംബം രഹസ്യമായി സംസ്കരിക്കാന്‍ സമ്മതിച്ചില്ല. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ആശുപത്രിയിൽ പോയി യുവതി പ്രസവിക്കുന്നതിന് സിറാജുദ്ദീൻ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്