തിരുവനന്തപുരം: ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ബിജെപി സർക്കാരിനെ നിഷ്കാസനം ചെയ്യലാണ് ഒന്നാമത്തെ കാര്യം. കോൺഗ്രസ് കൂടി പങ്കെടുക്കുന്ന സമരത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയൂ. നമുക്ക് മാത്രമായി ബിജെപിയെ തോൽപ്പിക്കാമെന്ന് പ്രമേയം പാസാക്കിയിട്ട് കാര്യമില്ല.
ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ കോൺഗ്രസ് പ്രധാന പങ്കുവഹിക്കാനുണ്ട്. എവിടെയൊക്കെ സഹകരിക്കുവാൻ സാധ്യതയുണ്ടോ അവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കുമെന്നും, അതിൽ ജാള്യതപ്പെടേണ്ട സമീപനമില്ല.
ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ സിപിഐഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഒരു കുറവുമുണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉറപ്പ് നൽകുന്നുവെന്നും എം.എ. ബേബി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്