കടുത്തുരുത്തി: ഏഴ് വർഷം മുൻപ് അധ്യാപകനെതിരെ നൽകിയ വ്യാജ പീഡനപരാതി പിൻവലിച്ച് പരസ്യ കുറ്റസമ്മതം നടത്തി വിദ്യാർഥിനി.
കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി നൽകിയ പരാതിയാണ് കോടതിയിലെത്തി പിൻവലിച്ചത്.
പരിശീലനത്തിനായി കൊണ്ടുപോകും വഴി പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നാലെ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതോടെ സ്ഥാപനം പൂട്ടുകയും ചെയ്തിരുന്നു. പരാതി വന്നതോടെ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തി. കേസും കൂട്ടവുമായതോടെ കുടുംബം പട്ടിണിയിലായി. ഇതോടെ മറ്റ് ജോലികൾക്കായി ജോമോനിറങ്ങി. ആത്മഹത്യ ചെയ്യാൻ പോലും മുതിർന്നിരുന്നതായി ഇദ്ദേഹം പറയുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താൻ വ്യാജ പരാതി ഉന്നയിച്ച അധ്യാപകൻ ഇപ്പോൾ നയിക്കുന്നത് ദുരിത ജീവിതമാണെന്ന് പരാതിക്കാരിക്ക് മനസ്സിലായത്. പിന്നീട് ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി.
സമീപത്തെ ദേവാലയത്തിലെത്തി പള്ളിയിലെ ശുശ്രൂഷയ്ക്കിടെ ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും സമ്മതിച്ചു. പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. കോടതിയിലെത്തി പരാതി പിൻവലിച്ചതോടെ ജോമോനെ കേസിൽ നിന്നൊഴിവാക്കി. വർഷങ്ങൾക്ക് ശേഷം തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നു ജോമോൻ പറയുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്