തിരുവനന്തപുരം: കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യരുടെ പോസ്റ്റിനെതിരെ ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്.
രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ട ദിവ്യയുടെ നടപടി സർവീസ് ചട്ടലംഘനമാണെന്നും വിഷയത്തില്‍ നടപടി വേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനാണ് പരാതി നല്‍കിയത്. ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതക്ക് എതിരാണ് പോസ്റ്റ് എന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹന്‍റെ പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് രാഗേഷിന് പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ദിവ്യയുടെ പുകഴ്ത്തല്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയെന്നാണെന്നും വിജില്‍ ആരോപിച്ചു. വാക്കുകൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.
പ്രൊഫഷണല്‍ അഭിപ്രായം എങ്കില്‍ എന്തിനാണ് കമ്യൂണിസ്റ്റ് വിപ്ലവ ഗാനം പശ്ചാത്തലമാക്കിയതെന്നും വിജില്‍ മോഹൻ ചോദിച്ചു. തികച്ചും രാഷ്ട്രീയമായ അഭിപ്രായമാണ് ദിവ്യ നടത്തിയതെന്നും, ഐഎഎസ് പദവി രാജിവച്ച് സി പി എം പ്രവർത്തകയായ ശേഷം വേണം ഇങ്ങനെ പറയാനെന്നും വിജില്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്