കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ശനിയാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി പോലീസ്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
ഷൈൻ ടോമിന്‍റെ തൃശൂരിലെ വീട്ടിലേക്കാണ് നോട്ടീസ് അയച്ചത്. ഷൈൻ ഇപ്പോള്‍ തമിഴ്നാട്ടിലാണെന്ന് പോലീസിന് സൂചന ലഭിച്ചു. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് നടൻ മുറിയെടുത്തിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ വ്യാഴാഴ്ച പുലർച്ചെ തന്നെ കൊച്ചി വിട്ടതായാണ് വിവരം. കലൂരിലെ ഹോട്ടലില്‍നിന്നും നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ ആദ്യം പോയത്.
അവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശൂരിലേക്ക് കടന്നു. ഷൈന്‍ ബോള്‍ഗാട്ടിയിലെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായി സംശയിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്