കൊച്ചി: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ പിന്തുണയറിയിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍.
ദിവ്യ എസ് അയ്യര്‍ ബ്യൂറോക്രസിയിലെ ഉണ്ണിയാര്‍ച്ചയാണെന്നും തകര്‍ക്കാന്‍ കഴിയില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. 'ശബരിയുടെ ഭാര്യ എന്ന പരിഗണന ദിവ്യയോട് കാട്ടിയില്ല.
കാര്‍ത്തിയേകന്റെ മരുമകള്‍ എന്ന പരിഗണനയും കാട്ടിയില്ല. ഒരു കാലത്ത് കാര്‍ത്തികേയനും മുരളിക്കും കിട്ടിയ അതേ അനുഭവം തന്നെയായിരിക്കും ശബരിക്കും കിട്ടാന്‍ പോകുന്നത്.
എന്തായാലും ദിവ്യ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. വടക്കന്‍ പാട്ടിലെ ഉണ്ണിയാര്‍ച്ചയെ ഓര്‍ത്തു. ബ്യൂറോക്രസിയിലെ ഉണ്ണിയാര്‍ച്ചയാണ് ദിവ്യ എസ് അയ്യര്‍. അവരെ തകര്‍ക്കാന്‍ കഴിയില്ല', എ കെ ബാലന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്