മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വി.എസ്. ജോയ് വരണമെന്ന് പി.വി. അന്‍വര്‍.
മണ്ഡലത്തിന്റെ ചുമതലയുള്ള എ.പി. അനില്‍കുമാര്‍ എംഎല്‍എയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്‍വര്‍ വി.എസ്. ജോയ്ക്കായി സമ്മര്‍ദ്ദം ചെലുത്തിയത്. എല്ലാ വശങ്ങളും പരിശോധിച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് അനില്‍കുമാറും പ്രതികരിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയ് എന്നിങ്ങനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ രണ്ട് പേരുകളാണ് ആദ്യം മുതലുള്ളത്.
മലപ്പുറം ഗസ്റ്റ് ഹൗസില്‍ എ.പി. അനില്‍കുമാറുമായി നടന്ന കൂടിക്കാഴ്ചയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വി.എസ്. ജോയ് വരണമെന്ന ആവശ്യം പി.വി. അന്‍വര്‍ മുന്നോട്ടുവെച്ചത്. വി.എസ്. ജോയിക്കാണ് വിജയസാധ്യത കൂടുതലെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്