കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അൻഷിദ്, ഫെബിൻ എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കുകളില്‍ എത്തിയ ഇവർ ബസിന്‍റെ ചില്ല് തകർക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് വന്ന ബസിന്‍റെ ചില്ലാണ് കലെറിഞ്ഞ് പൊട്ടിച്ചത്.
വയനാട് താഴേ മുട്ടിലില്‍ ആണ് സംഭവം. വ്യാഴാഴ്ച രാത്രി ഒന്പരതരക്കാണ് ബസിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്