കൊച്ചി: അഭിഭാഷകന്‍ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തിൽ പൊലീസ്.
പിജി മനുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
പിജി മനു മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും ജോൺസനെണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നഷ്ടപരിഹാരം തന്ന് സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന ജോണ്‍സൻ്റെ ആവശ്യം മനു അംഗീകരിക്കാതെ വന്നതോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.
സുഹൃത്തുക്കൾ വഴിയും ചില ഓൺലൈൻ മാധ്യമങ്ങൾ വഴിയും സമ്മർദ്ദം ചെലുത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്