ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി: ഒരു മരണം 

APRIL 16, 2025, 8:33 PM

പാലക്കാട്:  പാലക്കാട് ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം. 

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

 മലപ്പുറം തിരൂർ സ്വദേശിയായ തഹസിൽ എന്ന യുവാവാണ് മരിച്ചത്. മറ്റു നാല് പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ മാങ്ങോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

vachakam
vachakam
vachakam

കൊടൈക്കനാൽ യാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വച്ച് യുവാക്കൾ ചായ കുടിക്കുന്നതിന് വേണ്ടി ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് പിക്കപ്പ് വാൻ ഇടിച്ച് കയറിയത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam