ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ നാൽപ്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് 24 മണിക്കൂർ ആരാധന ഒരുക്കുന്നു. നാൽപതാം വെള്ളിയാചരണ ദിനമായ മെയ് 11 വെള്ളിയാഴ്ച രാവിലെ 8:30നുള്ള വിശുദ്ധ കുർബാനയോടെ ആരംഭിച്ച് മെയ് 12 ശനിയാഴ്ച രാവിലെ 10 മണിക്കുള്ള കുർബാനയോടുകൂടി ആരാധന സമാപിക്കുന്നു.
24 മണിക്കൂർ ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്ന ആരാധനയിൽ ഓരോ കുടുംബവും പ്രത്യേകമായി സമയം ക്രമീകരിച്ച് കുടുംബസമേതം എത്തി ആരാധനയിൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കണമെന്ന് വികാരി റവ. ഫാ. തോമസ് മുളവനാൽ അറിയിച്ചു.
ഈ ഇടവക ദൈവാലയത്തിൽ വെച്ച് ആദ്യമായി നടത്തപ്പെടുന്ന 24 മണിക്കൂർ ആരാധന ദൈവാനുഗ്രഹത്തിന്റെ മുഹൂർത്തമായി മാറ്റുവാൻ ഏവരും പ്രത്യേകമായി പരിശ്രമിക്കുകയും വലിയ ആഴ്ചയിലേക്കുള്ള ആത്മീയ ഒരുക്കമായി 24 മണിക്കൂർ ആരാധന ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്യുന്നു.
ലിൻസ് താന്നിച്ചുവട്ടിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്