വാഷിംഗ്ടണ്‍: യൂറോപ്പിന് മേലുള്ള താരിഫുകള്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കാന്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി വാഷിംഗ്ടണിലെത്തും. താരിഫുകള്‍ ഇറ്റാലിയന്‍ കയറ്റുമതിക്കാര്‍ക്ക് വന്‍ പ്രഹരമായിരിക്കും എന്ന അവര്‍ ട്രംപിനെ ബോധ്യപ്പെടുത്തിയേക്കും.
എന്നിരുന്നാലും, ജനുവരിയിലെ ചടങ്ങിലേക്ക് ട്രംപ് അവരെ ക്ഷണിച്ചപ്പോള്‍ അവര്‍ ഒരു മികച്ച നേതാവും വ്യക്തിയുമാണെന്ന് പറഞ്ഞിരുന്നു. ഇതെല്ലാം മുന്‍ നിര്‍ത്തി ട്രംപ് കേള്‍ക്കാന്‍ തയ്യാറായേക്കാവുന്ന ഒരേയൊരു യൂറോപ്യന്‍ നേതാവ് അവരായിരിക്കുമെന്ന് യൂറോപ്പില്‍ നിന്നുള്ള അവരുടെ എതിരാളികള്‍ പോലും കരുതുന്നു. മുഖസ്തുതി, ഭീഷണി അല്ലെങ്കില്‍ കൂടുതല്‍ അമേരിക്കന്‍ വാതകം വാങ്ങുമെന്ന വാഗ്ദാനങ്ങള്‍ എന്നിവയിലൂടെയെല്ലാം യുഎസ് പ്രസിഡന്റിന്റെ മനസ്സ് മാറ്റാന്‍ മറ്റ് യൂറോപ്യന്‍ നേതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പരാജയപ്പെടുകയായിരുന്നു.
അമേരിക്കയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും 20 ശതമാനം തീരുവ ചുമത്തരുതെന്ന് ട്രംപിനെ ബോധ്യപ്പെടുത്താന്‍ നിലവില്‍ യൂറോപ്യന്‍ യൂണിയന് മൂന്ന് മാസത്തെ സമയമുണ്ട്. സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍ എന്നിവയ്ക്ക് 25 ശതമാനം കൂടി അധികമായി ചുമത്തിയ അടിസ്ഥാന താരിഫ് ഒഴികെയാണിത്.
വ്യാഴാഴ്ച മെലോണി ട്രംപുമായി സംസാരിക്കുമ്പോള്‍, അവര്‍ക്ക് ഇപ്പോഴും യുഎസുമായി ബിസിനസ്സ് ചെയ്യാന്‍ കഴിയുമെന്ന് കാണിക്കാനുള്ള യൂറോപ്പിന്റെ അവസരമാണിത്. മാത്രമല്ല ട്രംപിനെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹത്തിന്റെ വ്യാപാര ഭീഷണികള്‍ ഒരു ചര്‍ച്ചാ തന്ത്രം മാത്രമാണെന്നും അവര്‍ തന്നെ കരുതുന്നുമുണ്ടെന്ന് സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പരിചയമുള്ള രണ്ട് ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ജോര്‍ജിയ മെലോണിയെ ട്രംപ് കേള്‍ക്കുന്നത് മുഴുവന്‍ യൂറോപ്യന്‍ യൂണിയനും ഒരു മുതല്‍ക്കൂട്ടാണെന്ന് ഒരു ഇറ്റാലിയന്‍ ഉദ്യോഗസ്ഥന്‍ പൊളിറ്റിക്കോയോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്