ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷന് ഫോമാ അംഗത്വം

MAY 8, 2025, 1:57 PM

മലയാളി അസോസിയേഷനുകളുടെ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ 'ഫോമയിൽ' (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ് ഓഫ് അമേരിക്കാസ് FOMAA ) ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന് അംഗത്വം. കഴിഞ്ഞ രണ്ടു വർഷത്തോളമായി വിശാല ഷിക്കാഗോയിൽ സാംസ്‌കാരിക, കായിക, സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിനായി നടത്തിയ സന്നദ്ധ സേവനങ്ങളുടെ അംഗീകാരമാണ് ഫോമാ അംഗത്വം എന്ന് സംഘടനയുടെ ഭാരവാഹികൾ വിലയിരുത്തി.

തങ്ങളുടെ ഫോമാ അംഗത്വത്തിനുള്ള അപേക്ഷ അംഗീകരിച്ച ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഷിക്കാഗോ റീജിണൽ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, നാഷനൽ കമ്മിറ്റി അംഗങ്ങളായ ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർക്കുമുള്ള കൃതജ്ഞത ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി സേവ്യർ ജോൺ ഒറവണകളത്തിൽ, ട്രഷറർ മേഴ്‌സി കുര്യാക്കോസ്, മറ്റു ഭാരവാഹികളായ ജോൺസൻ കാരിക്കൽ, മനോജ് തോമസ് കോട്ടപ്പുറം, സന്തോഷ് കാട്ടൂക്കാരൻ, ലീസ് മാത്യു, അനിൽ കൃഷ്ണൻ, അനീഷ് അന്റൊ, മറ്റു ബോർഡ് അംഗങ്ങളും അറിയിച്ചു.

ഫോമാ ക്രെഡൻഷ്യൽസ് കമ്മിറ്റി ചെയർമാൻ വിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോർഡിനേറ്റർ തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ ജോൺ പാട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങിയ കമ്മിറ്റി സൂക്ഷ്മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

vachakam
vachakam
vachakam

ഫോമയുടെ  ഭാവി പരിപാടികളിലും, വളർച്ചയിലും, ഗ്രെയ്റ്റർ ഷിക്കാഗോ മലയാളീ അസോസിയേഷനും അതിന്റെ അംഗങ്ങളും നിർണായക സാംഭവനകൾ നല്കുന്നതായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam