ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മാര്‍ക്കോ റൂബിയോ; ഭീകരതക്കെതിരായ പോരാട്ടത്തില്‍ യുഎസ് ഇന്ത്യക്കൊപ്പം

MAY 8, 2025, 3:26 PM

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉടന്‍ കുറയ്ക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അഭ്യര്‍ത്ഥിച്ചു. ഇരു കക്ഷികളും ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്നും  ആവശ്യപ്പെടുകയും ചെയ്തു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും റൂബിയോ ഫോണില്‍ സംസാരിച്ചു.

''സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയ്ശങ്കറുമായി സംസാരിച്ചു. സംഘര്‍ഷം ഉടന്‍ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത സെക്രട്ടറി ഊന്നിപ്പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിന് അദ്ദേഹം യുഎസിന്റെ പിന്തുണ പ്രകടിപ്പിക്കുകയും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു,'' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. 

സംഘര്‍ഷം അടിയന്തരമായി കുറയ്ക്കണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ഫോണില്‍ സംസാരിക്കവെ റൂബിയോ ആവശ്യപ്പെട്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. 

vachakam
vachakam
vachakam

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ റൂബിയോ തന്റെ അനുശോചനം ആവര്‍ത്തിക്കുകയും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി പ്രവര്‍ത്തിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam