മലങ്കര ഓർത്തഡോക്‌സ് ക്രിസ്റ്റ്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോയുടെ ചരിത്ര നിമിഷത്തിന് തിരിതെളിയാൻ 2 ദിവസം മാത്രം

MAY 8, 2025, 1:02 PM

ഷിക്കാഗോ: മലങ്കര ഓർത്തഡോക്‌സ് ക്രിസ്റ്റ്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോ (എം.ഒ.സി.എസ്) എന്ന സമാനതകളില്ലാത്ത കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടന സമ്മേളനത്തിന്റെയും ഫാമിലി നൈറ്റിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 10-ാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഓക് ബ്രൂക്കിലെ ഷിക്കാഗോ മാരിയറ്റ് ഓക് ബ്രൂക്ക് ഹോട്ടലിൽ നടക്കുന്ന വർണാഭമായ പരിപാടി അവിസ്മരണീയമാക്കുവാൻ വലിയൊരു നേതൃനിരയാണ് അണിയറയിൽ
പ്രവർത്തിക്കുന്നത്.

ഷിക്കാഗോയുടെ മണ്ണിൽ വിശ്വാസധാരയിൽ ജീവിക്കുന്ന മലങ്കര ഓർത്തഡോക്‌സ്  ക്രിസ്റ്റ്യൻ കമ്മൂണിറ്റിയെ ഏകോപിപ്പിച്ച് നോർത്ത് അമേരിക്കയാകെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ഉദാത്ത ലക്ഷ്യേത്താടെയാണ് 'മലങ്കര ഓർത്തഡോക്‌സ് ക്രിസ്റ്റ്യൻ സൊസൈറ്റി ഓഫ്  ഷിക്കാഗോ ' എന്ന സംഘടന രൂപീകരിക്കെപ്പട്ടത്. കേരളത്തിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവരും ഇവിടെ ജനിച്ചു വളരുന്നവരുമായ മലങ്കര ഓർത്തഡോക്‌സ് ക്രിസ്റ്റ്യൻ വിശ്വാസികൾക്ക് അവരുടെ പൈതൃകവും സംസ്‌കാരവും സഭാപരമായ മൂല്യങ്ങളും ചോർന്ന് പോകാതെ വരും തലമുറയിലേയ്ക്ക് കൈമാറുകയെന്നതാണ് എം.ഒ.സി.എസിന്റെ ആത്യന്തിക ലക്ഷ്യം.
പുതുതലമുറയുടെ ഹൃദ്യമായ ആശയവിനിമയം, പരസ്പര സഹകരണം, ആരോഗ്യകരമായ ആത്മീയ ഇടപെടൽ തുടങ്ങിയ ലക്ഷ്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് ശക്തമായ സാമുദായിക അടിത്തറയുള്ള ഒരു സംഘടനയായി എം.ഒ.സി.എസ് നിലകൊള്ളും. ഒ പ്പം ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള സഭാ അംഗങ്ങളുടെ ഏതൊരാവശ്യത്തിനും എം.ഒ.സി.എസിന്റെ സഹായഹസ്തമുണ്ടാവും.

പ്രായഭേദമെന്യേ എല്ലാവർക്കും ഒന്നി ച്ചു ചേരുവാനുള്ള ഒരു കമ്മ്യൂണിറ്റി സെന്റർ എം.ഒ.സി.എസിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. മലങ്കര ഓർത്തഡോക്‌സ്  കുടുംബാംഗങ്ങൾക്ക് സായാഹ്നങ്ങളിൽ ഒരുമി ച്ച് കൂടി വിശേഷങ്ങൾ പങ്കുവയ്ക്കാനും കുട്ടികൾക്കും മുതിർന്നവർക്കും കലാ കായിക രംഗങ്ങളിലെ മികവ്  പ്രകടിപ്പിക്കുന്നതിനൊപ്പം സഭാവിശ്വാസവും കൂടി ഊട്ടിയുറപ്പിക്കാനുള്ള വേദിയായിരിക്കും ഈ കമ്മ്യൂണിറ്റി സെന്റർ.

vachakam
vachakam
vachakam

ഡോ. ജോസഫ് ഏബ്രഹാം (ചെയർമാൻ), ഡോ. ബിനു ഫിലിപ്പ് (പ്രസിഡന്റ്), എബ്രഹാം വർക്കി (വൈസ് പ്രസിഡന്റ്), അജിത്ത് ഏലിയാസ് (സെക്രട്ടറി), ഫിലിപ്പ് കുന്നേൽ ജോസഫ് (ട്രഷറർ), രാജീവ് കോര (ജോയിന്റ് സെക്രട്ടറി) എന്നിവർക്കൊപ്പം ട്രസ്റ്റി ബോർഡ് അംഗങ്ങളായി ജോർജ് പൂഴിക്കുന്നേൽ, ജോർജ് പണിക്കർ, മനോജ്  മാത്യു, ജിജോ വർഗീസ്, ടോണി തോമസ് എന്നിവരും ഈ സൊസൈറ്റിക്ക് ചുക്കാൻ പിടിക്കുന്നു.

സീനിയർ ഫോറം ചെയറായി ജോർജ് പൂഴിക്കുന്നേലിനൊപ്പം പി.ഒ. ഫിലിപ്പ്, കോശി വൈദ്യൻ, ലീലാമ്മ പോളച്ചിറ, ഫിലോ ഫിലിപ്പ്, കോര പോളച്ചിറ, ബെറ്റി വൈദ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമുണ്ട്. വിമൻസ് ഫോറം പ്രസിഡന്റ് മഞ്ജു ബേബിക്കൊപ്പം ലിഷ ജോണി, ഡോ. സിബിൽ ഫിലിപ്പ്, ഡോ. മോനി എബ്രഹാം, സിനിൽ ഫിലിപ്പ്, റീന വർക്കി, ഷീബ മാത്യു, അലീന ഗ്രിഗറി, സിമി ഐസക്ക് എന്നിവരും പ്രവർത്തിക്കുന്നു.

യൂത്ത് ഫോറം പ്രസിഡന്റായി ചാൾസ് ജെ മാത്യു, സെക്രട്ടറിയായി ആൽബിൻ എബ്രഹാം എന്നിവർക്കൊപ്പം സിറിൽ ഫിലിപ്പ്, റെയ്‌നു തോമസ്, സാം പണിക്കർ, ജേക്കബ് ജോർജ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. കിഡ്‌സ് ഫോറം പ്രസിഡന്റായി ഗ്രിഗറി ഡാനിയേലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളും, വെബ് സൈറ്റ് കോ-ഓർഡിനേറ്റർമാരായി ഷെറി തോമസും
ബിബു ഫിലിപ്പും പബ്‌ളിക് റിലേഷൻസ് ചെയറായി ജോർജ് പണിക്കരും രംഗത്തുണ്ട്.
ഉദ്ഘാടന സമ്മേളനത്തിന്റെ കൺവീനേഴ്‌സായി ഡോ. സിബിൽ ഫിലിപ്പ്, ലിഷ ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളും, രജിസ്‌ട്രേഷൻ ചെയറായി സിനിൽ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയും പ്രവർത്തിച്ചുവരുന്നു.

vachakam
vachakam
vachakam

അമേരിക്കയിലെ വിവിധ കൺവൻഷനുകൾക്കും സ്റ്റാർ ഷോകൾക്കും ക്രിയേറ്റീവ് ഹെഡ് ആയി പ്രവർത്തിക്കുന്ന ബിജു സക്കറിയയെ ഈ പ്രോഗ്രാമിന്റെ ഇവന്റ് ഡയറക്ടറായും നിയമിച്ചു.
വിഷ്വൽ ട്രീറ്റോടുകൂടി അരങ്ങേറുന്ന ഉദ്ഘാടന സമ്മേളനത്തിൽ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും. മലങ്കര ഓർത്തഡോക്‌സ്  ക്രിസ്റ്റ്യൻ സഭയുടെ ഷിക്കാഗോയിലെ നാല് ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഒരുക്കുന്ന വിവിധ കലാപരിപാടികൾക്കൊ പ്പം മദേഴ്‌സ് ഡേ സ്‌പെഷ്യൽ ഫാഷൻ ഷോയും ഈ ഫാമിലി നൈറ്റിന് മാറ്റ് കൂട്ടും. ഉദ്ഘാടന സമ്മേളന ത്തിലേയ്ക്കും ഫാമിലി നൈറ്റിലേയ്ക്കും ഷിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും മലങ്കര ഓർ ത്തഡോക്‌സ് സഭാംഗങ്ങളെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ഡോ. ബിനു ഫിലിപ്പ് 630 - 697 -2240, ഡോ. ജോസഫ് ഏബ്രഹാം 630 -291 - 1440, എബ്രഹാം വർക്കി 630 - 677 - 3020, അജിത്ത് ഏലിയാസ് 630 -337 -5898, ഫിലിപ്പ് കുന്നേൽ ജോസഫ് 708 -289 -5882, രാജീവ് കോര 224 -766 - 9046 എന്നിവരുമായി ബന്ധപ്പെടാൻ താത്പര്യപ്പെടുന്നു.

എ.എസ്. ശ്രീകുമാർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam