തിരുവനന്തപുരം: മുനമ്ബം വിഷയത്തില്‍ പരിഹാരം കണ്ടെത്താൻ ക്രൈസ്തവ സഭാ മെത്രാന്മാരെ ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രതിനിധി കെ.വി. തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.വഖഫ് ബില്ലിന് കെസിബിസി പിന്തുണ നല്‍കിയത് മുനമ്ബം പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതിയായിരുന്നു.
എന്നാല്‍ മുനമ്ബം പ്രശ്നം തീരാന്‍ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി തന്നെ സൂചന നല്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സഭാധ്യക്ഷന്മാരെ കാണാനൊരുങ്ങുന്നത്.
അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിയെ കാണുമെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷൻ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്