വാഷിംഗ്ടണ്‍: എല്‍ സാല്‍വഡോറിലേക്ക് അയച്ച നാടുകടത്തല്‍ വിമാനങ്ങളുടെ പേരില്‍ ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യ കുറ്റം വിധിക്കാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ ജഡ്ജി. അതിനുള്ള കാരണം കണ്ടെത്തിയതായി ജഡ്ജി ബുധനാഴ്ച പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ആ ദിവസത്തെ നടപടികള്‍ ഉത്തരവിനോടുള്ള അവരുടെ മനപൂര്‍വമായ അവഗണനയാണ് കാണിക്കുന്നത്. സര്‍ക്കാരിനെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് വിധേയമാക്കാന്‍ സാധ്യതയുള്ള മതിയായ കാരണമുണ്ടെന്ന് കോടതിയ്ക്ക് കണ്ടെത്താന്‍ ഇത് പര്യാപ്തമാണെന്ന് യുഎസ് ജില്ലാ ജഡ്ജി ജെയിംസ് ബോസ്ബര്‍ഗ് പറഞ്ഞു.
കോടതി അത്തരമൊരു നിഗമനത്തിലെത്തുന്നത് വെറുതെയല്ല. പ്രതികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തിരുത്താനും വിശദീകരിക്കാനും ധാരാളം അവസരം നല്‍കിയിരുന്നു. അവരുടെ പ്രതികരണങ്ങളൊന്നും തൃപ്തികരമായിരുന്നില്ലെന്ന് ബോസ്ബര്‍ഗ് ഉത്തരവില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്