തിരുവനന്തപുരം: ലോക്കൽ പർച്ചേസിൽ ക്രമക്കേട് നടത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി പാപ്പനംകോട് സബ് സ്റ്റോറിലെ 2 ഉദ്യോഗസ്ഥരാണ് പർച്ചേസിൽ ക്രമക്കേട് കാണിച്ചത്.
അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ജോൺ ആംസ്ട്രോങ്ങ്, സ്റ്റോർ അസിസ്റ്റന്റ് അനിഷ്യ പ്രിയദർശിനി യു വി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ഒന്നോ രണ്ടോ കടകളിൽ നിന്ന് മാത്രം ലോക്കൽ പർച്ചേസ് ചെയ്യുന്നുവെന്ന് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തലിനെ തുടർന്നാണിത്.
സെൻട്രൽ വർക്സ് പാപ്പനംകോടിലെ സബ് സ്‌റ്റോറിൽ 2024-25 സാമ്പത്തിക വർഷത്തിൽ ലോക്കൽ പർച്ചേയ്സ് ചെയ്തപ്പോൾ ഒരേ മാസം ഒരേ കോഡിൽ വാങ്ങുന്ന സാധനങ്ങളുടെ വിലയിൽ വളരെ അന്തരം കാണുന്നതായി പരിശോധനയിൽ കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്