അഭിനന്ദന വിവാദത്തിൽ പ്രതികരിച്ച് കെ കെ രാ​ഗേഷ്

APRIL 16, 2025, 3:47 AM

തിരുവനന്തപുരം: ദിവ്യ എസ് അയ്യർ ഐഎഎസ്  നടത്തിയ അഭിനന്ദവും പിന്നാലെയുണ്ടായ വിവാദത്തിലും പ്രതികരിച്ച്  കെ കെ രാ​ഗേഷ്. 

വിവാദം അനാവശ്യമെന്ന് രാ​ഗേഷ് പറഞ്ഞു. യൂത്ത് കോൺ​ഗ്രസ് നിലപാട് ദൗർഭാ​ഗ്യകരമെന്ന് പറഞ്ഞ രാ​ഗേഷ് നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമർശിച്ചു.

ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃതമനസ്സുള്ളവരാണെന്നും രാ​ഗേഷ് കുറ്റപ്പെടുത്തി.  

vachakam
vachakam
vachakam

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുമ്പോഴാണ് വിഷയത്തിൽ പ്രതികരണവുമായി കെ കെ രാ​ഗേഷ് രം​ഗത്തെത്തുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam