വ്യാജ ലഹരി കേസ്; ലിവിയ ജോസിനെയും നാരായണദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും 

JUNE 30, 2025, 7:48 AM

 കൊച്ചി:  ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തില്‍ പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യും.

പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ചോദ്യം ചെയ്യാൻ ഒരുമിച്ച് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവ്. 

നേരത്തെ ലിവിയയെ കസ്റ്റഡിയിൽ വിട്ടുകൊടുത്തെങ്കിലും നാരായണദാസിനെ വിട്ടുകൊടുക്കാൻ കീഴ്ക്കോടതി അനുവാദം നൽകിയിരുന്നില്ല. നാരായണ ദാസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കീഴ്ക്കോടതി അനുമതി നിഷേധിച്ചത്.

vachakam
vachakam
vachakam

ഇതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നായിരുന്നു അനുകൂല ഉത്തരവ്. 

2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam