ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കും; പ്രഖ്യാപനവുമായി സാബു എം ജേക്കബ്

APRIL 6, 2026, 4:36 AM

കൊച്ചി: ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാബു എം ജേക്കബ് പറഞ്ഞു.

വൈദ്യുതി നിരക്കിൽ 50 ശതമാനം സബ്സിഡി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.വിധവകൾക്ക് പ്രതിമാസം 2500 രൂപയുടെ പ്രത്യേക കാർഡ് നൽകുകയും ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുകയും ചെയ്യും. ആറുമാസത്തിനുള്ളിൽ മൂന്ന് ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

അതുമാത്രമല്ല, മണ്ഡലത്തിലെ 116 കോളനികളുടെ പുനരുദ്ധാരണത്തിനായി 220 കോടി രൂപ വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമ പദ്ധതികൾ, പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് സാബു എം ജേക്കബ് പറഞ്ഞു.കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

കേന്ദ്രമന്ത്രി ഭൂപതി രാജു വർമ്മ, എറണാകുളം ജില്ലയുടെ ചുമതലയുള്ള വിഷ്ണു വർധൻ റെഡ്ഡി, എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ എഎൻ രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് ബി ഗോപകുമാർ, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡൻറ് പി പി സജീവ്, ബോബി എം ജേക്കബ് എന്നിവരും പങ്കെടുത്തു. സ്ഥാനാർഥികളായ ബാബു ദിവാകരൻ (കുന്നത്തുനാട്), പ്രോമി കുര്യാക്കോസ് (അങ്കമാലി), സണ്ണി കടുത്താഴെ (മൂവാറ്റുപുഴ), അജി നാരായണൻ (കോതമംഗലം), ജിബി അബ്രഹാം (പിറവം), ജിബി പാത്തിക്കൽ (പെരുമ്പാവൂർ), സേവ്യർ ജൂലപ്പൻ (കൊച്ചി) എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam